Saturday, May 28, 2011

അങ്ങനെ ഒരു ദിവസം....

ഇടവ മാസത്തിലെ രേവതി നാള്‍. ഈ ഭൂമിയില്‍ അവതിരിച്ച സു(?)ദിനം... അതിരാവിലെ 8 മണിക്ക് എണീറ്റപ്പോള്‍ ഇന്നലെ ചെറുതായിട്ട് ഉണ്ടായിരുന്ന പനി കുറച് കൂടിയിട്ടുണ്ട്. കൂടെ നല്ല ചുമ. മൊബൈല്‍ എടുത്തു നോക്കിയപ്പോ അച്ഛന്റെ മിസ്സ്‌ കാള്‍. വിളിച്ചപ്പോ പിറന്നാള്‍ ആശംസകള്‍. അച്ഛന്‍ രാവിലെ എണീറ്റ്‌ കുളിച് അമ്ബലത്തില്‍ പോയി മകള്‍ക്ക് നല്ല ബുദ്ധി ഒക്കെ തോന്നാന്‍ പ്രാര്‍ത്ഥിച് വന്നിട്ടുണ്ട്. ഉച്ച ആയിട്ടും പനിക്ക് വല്ല്യ കുറവൊന്നും ഇല്ല. പിറന്നാള്‍ പ്രമാണിച് നല്ല ഫുഡ്‌ വല്ലോം കഴിക്കാന്‍ പുറത്തു പൊയ്കളയാം എന്ന പ്രതീക്ഷയും അതോടെ തീര്‍ന്നു. ഒരു ഉറക്കം കൂടെ കഴിഞ്ഞു ബോര്‍ അടിച്ചു ഇരിക്കുമ്പോ വല്ലതും വായിക്കാം എന്ന് കരുതി അടുത്തിരുന്ന പുസ്തകം എടുത്തു തുറന്നു "ഡല്‍ഹി എ നോവല്‍ ബൈ ഖുശ്വന്ത്‌ സിംഗ്" നല്ല ഐശ്വര്യം ആയിട്ട് വായിക്കാന്‍ പറ്റിയ പുസ്തകം! പിന്നെ കുറെ ഫ്രണ്ട്സ് ഒക്കെ വിളിച്ചു. അങ്ങനെ അങ്ങനെ ഒരു ദിവസം. അങ്ങനെ അതി ഗംഭിരമായ പിറന്നാള്‍ ആഘോഷങ്ങല്ടെ അവസാനം നടത്തിയ എസ്എംഎസ് അവലോകനം "വാട്ട്‌ എവെര്‍ യു ഡു, അറ്റ്‌ ദി ഏന്‍ഡ് ഓഫ് ദി ഡേ ഇറ്റ്‌സ്് ലൈക്‌ ലൈഫ് സക്സ് ബിഗ്‌ ടൈം!"
ഇത്രേം നല്ല പിറന്നാളുകള്‍ ജീവിതത്തില്‍ ഇടക്കിടക്ക് ഉണ്ടാവണേ ഈശ്വരാ .........

4 comments:

  1. -അച്ഛന്‍ രാവിലെ എണീറ്റ്‌ കുളിച് അമ്ബലത്തില്‍ പോയി മകള്‍ക്ക് നല്ല ബുദ്ധി ഒക്കെ തോന്നാന്‍ പ്രാര്‍ത്ഥിച് വന്നിട്ടുണ്ട്-
    പ്രാര്തനക്കൊക്കെ ഒരു പരിധി ഇല്ലേ?? :))

    ആശംസകള്‍ ട്ടാ!!!

    ReplyDelete
  2. @the man to walk with thanks a lot
    @gandhu njan kandolam tta

    ReplyDelete
  3. Hi Good to meet you via g+
    Here comes a belated wishes
    hope you accept it
    Hey Keep writing
    What happened no new posts
    waiting for the next
    Best regards
    Phil

    ReplyDelete